ഗാന്ധിനഗര്‍•ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജയ്ക്ക് നേരെ ചെരിപ്പേറ്. വ്യാഴാഴ്ച രാവിലെ സംസ്ഥാന നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കാനായി മന്ത്രി എത്തിയപ്പോഴാണ് സംഭവം.
ഗോപാല്‍ ഇറ്റലിയ എന്ന യുവാവാണ് അഴിമതിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മന്ത്രിയ്ക്ക് നേരെ ഷൂ വലിച്ചെറിയുകയായിരുന്നു. എന്നാല്‍ അത് മന്ത്രിയുടെ ദേഹത്ത് കൊണ്ടില്ല. ഗോപാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നവകാശപ്പെടുന്ന ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments