India

പ്രണയബന്ധത്തിന്റെ പേരിൽ മക്കളോട് മാതാപിതാക്കൾ ചെയ്ത ക്രൂരത

ലുധിയാന : പ്രണയബന്ധത്തിന്റെ പേരിൽ മാതാപിതാക്കൾ മക്കളെ മയക്കുമരുന്നു കുത്തിവച്ച് കനാലിൽ എറിഞ്ഞു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ബെയർവെൽ പാലത്തിനു സമീപത്തെ സിധ്വൻ കനാലിനു സമീപത്ത് ഒഴുകിനടക്കുന്ന നിലയിലാണ് സഹോദരിമാരെ കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു പെൺകുട്ടി മരിച്ചു. മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

പതിനഞ്ചു വയസുകാരി ജ്യോതിയാണ് കൊല്ലപ്പെട്ടത്. സഹോദരി പ്രിതി പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും പത്താം ക്ലാസിലാണ് പഠിക്കുന്നത്. തിങ്കളാഴ്ച പെണ്‍കുട്ടികളുടെ പ്രണയബന്ധം സ്ഥിരീകരിച്ച മാതാപിതാക്കൾ വൈകിട്ട് പെണ്‍കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കനാലിൽ എറിയുകയായിരുന്നു. ഇതിനുമുമ്പ് ജ്യോതിയെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായും പോലീസ് അറിയിച്ചു.

ആശുപത്രിയിൽ കഴിയുന്ന പ്രിതി അജ്ഞാതർ തങ്ങളെ അബോധാവസ്ഥയിലാക്കി കനാലിൽ എറിഞ്ഞെന്നാണു പോലീസിനു മൊഴി നൽകിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ പെണ്‍കുട്ടി സത്യാവസ്ഥ വെളിപ്പെടുത്തി. ഒളിവിൽപോയ മാതാപിതാക്കൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button