ദുബായ്•കൂടുതല്‍ കര്‍ശനമായ ബാഗേജ് നിയമവുമായി ദുബായ് വിമാനത്താവള അതോറിറ്റി. മാര്‍ച്ച് 8 മുതലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ഇത് പ്രകാരം താഴെപ്പറയുന്ന തരത്തിലുള്ള ബാഗേജുകള്‍ ചെക്ക്-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല.
1) കൃത്യമായ ആകൃതിയില്ലാത്ത ബാഗുകള്‍
2) അമിത വലിപ്പമുള്ള ബാഗുകള്‍
3) വൃത്താകൃതിയിലുള്ള ബാഗുകള്‍
4) പരന്ന പ്രതലമില്ലാത്ത ബാഗുകള്‍
ഇത്തരത്തിലുള്ള ബാഗുകള്‍ വലിയ തോതില്‍ ബാഗേജ് ജാമിന് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ഇത് പലപ്പോഴും വിമാനങ്ങള്‍ വൈകുന്നതിന് വരെ ഇടയ്ക്കുന്നതായി ദുബായ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് അലി അംഗിസെഹ് പറഞ്ഞു.
മാര്‍ച്ച് 8 മുതല്‍ വൃത്താകൃതിയിലുള്ളതും പരന്ന പ്രതലമില്ലാത്തതുമായ ബാഗേജുകള്‍ ഒരു കാരണവശാലും ചെക്ക്-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
9.3 മില്യണ്‍ ബാഗുകളാണ് ദുബായ് അന്തരാഷ്ട്ര വിമാനത്താവളം ജനുവരിയില്‍ മാത്രം കൈകാര്യം ചെയ്തത്. ഒരു ബാഗ് ശരാശരി 29 മിനിറ്റാണ് ഡി.എക്സ്.ബിയില്‍ ചെലവഴിക്കുന്നത്.
Post Your Comments