IndiaNews

ഇനി ഇന്ത്യ നേരിടേണ്ടത് ജൈവ-രാസായുദ്ധങ്ങളെയെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: ജൈവ, രാസായുധ യുദ്ധമുഖങ്ങളെ നേരിടാന്‍ ഇന്ത്യ സജ്ജമാകേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ന്യൂഡല്‍ഹിയില്‍ ഡി.ആര്‍.ഡി.ഒ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പുതിയ യുദ്ധമുഖങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് പരീക്കര്‍ വാചാലനായത്.

അഫ്ഗാനിസ്ഥാന്റെ ഉത്തര-ദക്ഷിണ മേഖലകളില്‍നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രദേശവാസികള്‍ രാസായുധ പ്രയോഗത്തില്‍ പൊള്ളലേറ്റു കഷ്ടതകള്‍ അനുഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ആക്രമണത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണങ്ങളില്ലെങ്കിലും അത്തരം ചിത്രങ്ങള്‍ ഞെട്ടിക്കുന്നതാണ്. അത്തരം യുദ്ധമുഖങ്ങളെ നേരിടാന്‍ നാം സജ്ജരാകണം- പരീക്കര്‍ പറഞ്ഞു.

അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ രാസായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
ബുധനാഴ്ച ഇത്തരത്തില്‍ നടന്ന ആക്രമണത്തില്‍ ഒരു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button