തൃശൂര്‍: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്റു കോളജില്‍ വീണ്ടും വിദ്യാര്‍ഥി സമരം.
ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് നേരത്തെ മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കാന്‍ ഇപ്പോള്‍ മാനേജ്മെന്റ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് സമരം വീണ്ടും തുടങ്ങിയത്. ഇനി ഉദ്യോഗസ്ഥരെ പുറത്താക്കിയതിനു ശേഷമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
തുടര്‍ന്ന് എഡിഎമ്മും കളക്ടറും പ്രശ്നത്തില്‍ ഇടപെടുകയും കോളജ് മാനേജ്മെന്റ്, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അഞ്ചു ജീവനക്കാരെയും പുറത്താക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.
Post Your Comments