വാഷിംങ്ടണ്‍ : സൂര്യന്റെ രഹസ്യം തേടിയുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് നാസ ഇപ്പോള്‍. അടുത്ത വര്‍ഷം സൂര്യനിലേക്കുള്ള തങ്ങളുടെ ആദ്യ റോബോട്ടിക് ബഹിരാകാശപേടകം അയക്കും. ഭൂമിയില്‍ നിന്നും കിലോമീറ്ററോളം അകലെയുള്ള സൂര്യനെ അതിസൂക്ഷ്മ പഠനത്തിന് വിധേയമാക്കുന്ന പദ്ധതിക്കാണ് നാസ തുടക്കം കുറിക്കുന്നത്. കത്തിജ്വലിക്കുന്ന നക്ഷത്രമായ സുര്യന്റെ 6 കോടി കിലോമീറ്റര്‍ പരിധിക്കുള്ളിലെ പ്രതലത്തെക്കുറിച്ചുള്ള സൂക്ഷമപഠനം ഇത് സാധ്യമാക്കുന്നു.
‘സൂര്യനിലേക്ക് പറക്കുന്നതിനുള്ള ഞങ്ങളുടെ ആദ്യത്തെ കുതിപ്പായിരിക്കും ഇതെന്നാണ് നാസയിലെ ശാസ്ത്രജ്ഞനായ എറിക് ക്രിസ്റ്റ്യന്‍ ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.
സൂര്യന്റെ ഉപരിതലത്തിലേക്ക് പൂര്‍ണ്ണമായും ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയില്ലെങ്കിലും സൂര്യനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട 3 ഉത്തരങ്ങള്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ഒന്നാമതായി എന്തുകൊണ്ട് സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറിന്, കൊറോണ എന്നു വിളിക്കുന്ന അന്തരീക്ഷത്തേക്കാള്‍ കുറഞ്ഞ ചൂട് അനുഭവപ്പെടുന്നു? നാസയുടെ പഠനമനുസരിച്ച് സൂര്യന്റെ ഉപരിതല ഊഷ്മാവ് എന്നത് വെറും 5,500 ഡിഗ്രി സെല്‍ഷ്യസ് ആണ്. കൂടാതെ അതിനു മുകളിലുള്ള അന്തരീക്ഷം രണ്ട് മില്യണ്‍ ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളുന്നതുമാണ്. ഒരു ചൂടുള്ള പ്രഭവത്തിന്റെ അടുത്തുനിന്നും അകലേക്ക് പോകുന്തോറും തണുപ്പ് കൂടിവരുമെന്നിരിക്കെ എന്തുകൊണ്ടാണ് സൂര്യന്റെ ഉപരിതലത്തേക്കാള്‍ ചൂട് അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്നു എന്നത് ഒരു ഉത്തരംകിട്ടാ ചോദ്യമാണ്.
എങ്ങനെയാണ് സൂര്യരശ്മികള്‍ക്ക് അതിന്റെ സ്പീഡ് ലഭിക്കുന്നതെന്നും എന്നെപ്പോലുള്ള ശാസ്ത്രജ്ഞര്‍ക്ക് അറിയേണ്ടതായുണ്ട്. മണിക്കൂറില്‍ ഒരു മില്യണ്‍ മൈല്‍ ദൂരത്തില്‍ എല്ലാ ദിശകളിലേക്കും പ്രവഹിക്കുന്ന കത്തുന്ന കണികകളാണ് സൂര്യന്റെ പ്രകാശത്തിന് കാരണം.പക്ഷേ അവയ്‌ക്കെങ്ങനെയാണ് ഇത്രധികം വേഗത ലഭിക്കുന്നത്?
മൂന്നാമതായി, എന്തുകൊണ്ട് ബഹിരാകാശ യാത്രികര്‍ക്കും പേടകങ്ങള്‍ക്കും അപകടം വരുത്തുന്ന രീതിയിലുള്ള ഉയര്‍ന്ന ശേഷിയുള്ള കണികകള്‍ ഇടയ്ക്കിടയ്ക്ക് സൂര്യനില്‍ നിന്നും ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുന്നു?
പേടകത്തിന്റെ ബാഹ്യവശത്തുള്ള 1370 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ പ്രതിരോധിക്കുന്നതിനായി 11.4 സെന്റിമീറ്റേര്‍സ് നീളത്തില്‍ ഒരു കാര്‍ബണ്‍ മിശ്രിത കവചം നാസ നിര്‍മ്മിച്ചിട്ടുണ്ട്. ഈ പേരില്ലാ പേടകത്തിന്റെ മറ്റൊരു സവിശേഷത ‘തെര്‍മല്‍ റേഡിയേറ്റര്‍ എന്നൊരു പ്രത്യേക താപക്കുഴലിലൂടെ ചൂടിനെ പുറത്തേക്ക് വ്യാപിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് ചൂടുപിടിക്കുന്ന ഈ പേടകത്തിനുള്ളിലേക്ക് ചൂട് കടക്കുകയുമില്ല’ എന്നും എറിക് ക്രിസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments