കേരളത്തിലെ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ശ്രദ്ധേയയാണ് മെറിന്‍ ജോസഫ്. എറണാകുളം റൂറല്‍ എ.എസ്.പിയായി കേരളത്തില്‍ സര്‍വീസില്‍ പ്രവേശിച്ച മെറിന്‍ ഇതിനകം മികച്ച സേവനത്തിലൂടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഭ്യന്തരവകുപ്പ് പുതിയ ദൗത്യം അവരെ ഏല്‍പ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്ന എണ്ണൂറോളം വരുന്ന കേരള പൊലീസ് സംഘത്തെ നയിക്കുന്നത് മെറിന്‍ ജോസഫാണ്. രാഷ്ട്രീയമായും സാമുദായികമായും ഏറെ പ്രശ്‌നബാധിത പ്രദേശമാണ് ഉത്തര്‍പ്രദേശ് എന്നതിനാല്‍ ഇവിടത്തെ സുരക്ഷാജോലി വെല്ലുവിളി നിറഞ്ഞതാണെന്ന് മെറിന്‍ പ്രതികരിച്ചു. എവിടെ എപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് പറയാന്‍ സാധിക്കില്ല. അതിനാല്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കേണ്ട മേഖലയാണിതെന്നും മെറിന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മൂന്നാര്‍ എ.എസ്.പിയായാണ് മെറിന്‍ ജോസഫ്.
Post Your Comments