NewsIndia

ദേശദ്രോഹ ശക്തികൾക്ക് ആശയപരമായ പിന്തുണ നൽകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവസാനിപ്പിക്കണം-ഒ.നിധീഷ്

ദേശദ്രോഹ ശക്തികൾക്ക് ആശയപരമായ പിന്തുണ നൽകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവസാനിപ്പിക്കണം-ഒ.നിധീഷ്

കന്യാകുമാരി• ദേശദ്രോഹ ശക്തികൾക്ക് ആശയപരമായ പിന്തുണ നൽകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവസാനിപ്പിക്കണമെന്ന് ഒ.നിധീഷ്. എ.ബി.വി.പി കന്യാകുമാരി വിഭാഗ് സമ്മേളനത്തിന്റെ പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവേകാനന്ദ സ്വാമികൾ മുഴുവൻ ഭാരതത്തെയും ” സാംസ്കാരിക ദേശീയ ” എന്ന കാഴ്ചപ്പാടിലൂടെയാണ് കണ്ടത്. കന്യാകുമാരിയിലെ പാറയിൽ മൂന്ന് ദിവസത്തെ തപസ്സനുഷ്ടിച്ചതിന് ശേഷമാണ് അമേരിക്കയിൽ നടക്കുന്ന സർവ്വ മത സമ്മേളനത്തിൽ പോകാൻ തീരുമാനിച്ചത്.ചിക്കാഗോയിലെ വിവേകാനന്ദ സ്വാമികളുടെ പ്രസംഗം മുഴുവൻ ഈ ഭാരതത്തിന്റെ സഹിഷ്ണുത, സംസ്കാരം, ദേശീയത ഇങ്ങനെയുളള കാര്യങ്ങളെക്കുറിച്ചായിരുന്നു. വിവേകാനന്ദ സ്വാമികളുടെ ചിത്രം ആശയ പ്രചരണത്തിന് വൈകിയാണെങ്കിലും സ്വീകരിച്ചവർ സ്വാമികളുടെ ആശയവും ഉൾക്കൊളളാൻ കൂടി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങൾ രാജ്യത്തിമാന ബിന്ദുക്കളെ അഭിമാനത്തോടെ കാണുന്ന ഇടങ്ങളായി തീർക്കാൻ അധ്യാപകരും, വിദ്യാർത്ഥികളും തയ്യാറാവണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡണ്ട് ചെന്തമിഴ് അരശൻ, ക്ഷേത്രീയ സംഘടനാ കാര്യദർശി ആനന്ദ് രഘു നാഥ് എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button