വീഡിയോ കാണുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് യൂട്യൂബ്. പുതിയ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ആളുകള്‍ ഒരു ദിവസം നൂറ് കോടി മണിക്കൂറാണ് യൂട്യൂബ് കാണുന്നതിനായി ചെലവഴിക്കുന്നത്. യൂട്യൂബ് തന്നെയാണ് തങ്ങളുടെ ഒഫിഷ്യല്‍ ബ്ലോഗിലൂടെ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.
ഒരാള്‍ക്ക് തന്‍റെ ജീവിതകാലം മുഴുവന്‍ ഇരുന്നു കണ്ടാലും സാധിക്കാത്ത കാഴ്ചകൾ ഒരു ദിവസം യൂട്യൂബില്‍ ഉണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ 30 കോടിയായിരുന്നത്തിൽ നിന്ന് 2015 ആയപ്പോഴേക്കും 50 കോടിയായി ഉയര്‍ന്നു. ഇത് 2016ല്‍ എത്തിയപ്പോഴേക്കും ഇരട്ടിയായി ഉയരുന്നതായി കണക്കുകള്‍ ചൂണ്ടി കാട്ടുന്നു. അതിനാൽ ഈ വര്‍ഷം ഇതിലും മികച്ച വളര്‍ച്ചയുണ്ടാകുമെന്നാണ് യൂട്യൂബ് അധികൃതർ കരുതുന്നത്.
ഇന്ത്യയിലടക്കം ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപഭോഗത്തിലുണ്ടായ വര്‍ധനവാണ് യൂട്യൂബിലൂടെ വീഡിയോ കാണുന്നവരുടെ എണ്ണം കൂടുവാൻ കാരണം.
Post Your Comments