എ.ആര്‍ റഹ്മാന്റെ ഹിറ്റ് ഗാനം ഊര്‍വശിയുടെ റീമിക്സ് പുറത്തിറങ്ങി. ഒരു സംഘം ഫെമിനിസ്റ്റുകള്‍ ആണ് ഈ റീമിക്സിന് പിന്നില്‍. ഫേസ്ബുക്കിലൂടെയും യൂട്യൂബ് വഴിയും റിലീസ് ചെയ്ത ഫെമിനിസ്റ്റ് വാദങ്ങള്‍ ഉയര്‍ത്തുന്ന ഈ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. 1.7 മില്യന്‍ പേര്‍ ഇതിനകം വിഡിയോ കണ്ടിട്ടുണ്ടെന്നാണ് കണക്ക്. ബ്രേക് ത്രൂ ഇന്ത്യ എന്ന എന്‍.ജി.ഒയുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്ന തരത്തിലുള്ള ഗാനം പുറത്തിറങ്ങിയത്.
അതേസമയം വീഡിയോയില്‍ അഭിനയിച്ച കലാകാരന്മാര്‍ക്കെതിരെ ട്രോളുകളും സജീവമായതോടെ വിമര്‍ശകര്‍ക്കെതിരെ ബ്രേക് ത്രൂ ഭാരവാഹികള്‍ രംഗത്തെത്തി. വീഡിയോയില്‍ അഭിനയിച്ച പെണ്‍കുട്ടിയുടെ തടിച്ച ശരീരപ്രകൃതിയെ കളിയാക്കിയായിരുന്നു ട്രോളുകള്‍. ലിംഗ സമത്വവും സ്ത്രീസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുകയെന്നാണ് വിഡിയോയിലൂടെ ലക്ഷ്യമിടുന്നതെന്നും എന്നാല്‍ വീഡിയോയുടെ സന്ദേശം മനസ്സിലാക്കാതെ ട്രോളുകള്‍ പ്രചരിപ്പിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments