Kerala

മലയാളിക്ക് അഭിമാനിക്കാം: ഇന്ത്യന്‍ വ്യോമസേനയുടെ തലപ്പത്തേക്ക് മലയാളി

കണ്ണൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫായി മലയാളി ചുമതലയേല്‍ക്കുന്നു. മലയാളിക്ക് അഭിമാനിക്കാനുള്ള അവസരം കൊണ്ടുവന്നത് കണ്ണൂര്‍ സ്വദേശിയാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണിത്. എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി ബുധനാഴ്ച ചുമതലയെല്‍ക്കുന്നത്.

വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡിന്റെ ചുമതലയായിരുന്നു രഘുനാഥിന് നേരത്തെയുണ്ടായിരുന്നത്. ഏകദേശം 4,700 മണിക്കൂര്‍ നേരം ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും പറത്തിയ ആളാണ് രഘുനാഥ്. 35-ലേറെ യുദ്ധ വിമാനങ്ങളാണ് ഇദ്ദേഹം പറത്തിയിട്ടുള്ളത്. മിറാഷ് എന്ന പ്രശസ്തമായ യുദ്ധവിമാനത്തില്‍ മാത്രം 2,300 മണിക്കൂറോളം പൈലറ്റായിരുന്നിട്ടുണ്ട്.

കണ്ണൂര്‍ കണ്ടച്ചിറയിലെ ആയില്യത്ത് കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. എകെജിയും ഇകെ നായനാരുമെല്ലാം ഉള്‍പ്പെട്ട കുടുംബമാണ് ആയില്യത്ത് കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button