IndiaNews

എബിവിപിക്ക് എതിരായ ക്യാമ്പയിനില്‍നിന്നും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ പിന്മാറി

ന്യൂഡല്‍ഹി: എബിവിപി ബലാത്സംഗ ഭീഷണി മുഴക്കുന്നു എന്ന ആരോപണവുമായി രംഗത്ത് എത്തിയ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയും കാർഗിൽ രക്തസാക്ഷിയുടെ മകളുമായ ഗുര്‍മെഹര്‍ കൗര്‍ എബിവിപിയ്‌ക്കെതിരേയുള്ള മാര്‍ച്ച് ഒഴിവാക്കി. ഒരു ഇരുപതുകാരിക്ക് കഴിയുന്നത്ര ചെയ്തുകഴിഞ്ഞു എന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം.

ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ‘സേവ് ഡി യു’ എന്ന പേരില്‍ നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഇവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ക്യാമ്പയിനെ തുടര്‍ന്നാണ് ഗുര്‍മെഹറിനെതിരെ എബിവിപി ഭീഷണി ഉണ്ടായത്. അതേസമയം, ഇന്നു നടക്കുന്ന മാര്‍ച്ചില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഗുര്‍മെഹര്‍ ചെയ്യുകയും എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button