KeralaNews

ഫാ.റോബിന്റെ പീഡനം വെട്ടിലാക്കുന്നത് മൂന്ന് രൂപതകളെ- കൂട്ട് നിന്നവർക്കെതിരെയും കേസ്

കണ്ണൂർ: പീഡനത്തെത്തുടർന്ന് 1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കത്തോലിക്ക സഭയിലെ മൂന്നു രൂപതാകൾക്കെതിരെ അന്വേഷണം.മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദർ റോബിൻ പ്രവർത്തിച്ചിരുന്നത്. പ്രായപൂർത്തിയാവ്വത കുട്ടിയെ പീഡിപ്പിച്ച ഫാദർ റോബിനെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയുടെ പ്രസവം നടന്ന തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രി സേക്രട് ഹാർഡ് കന്യാസ്ത്രീ മഠത്തിന് കീഴിലുള്ളതാണ്.ഈ കന്യാസ്ത്രീ മഠം തലശ്ശേരി രൂപതയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.പെൺകുട്ടിയേയും നവജാത ശിശുവിനേയും ഒളിവിൽ താമസിപ്പിച്ച വൈത്തിരിയിലെ മഠം താമരശ്ശേരി രൂപതയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ മൂന്നു രൂപതകൾക്കും പ്രശ്നം നേരിടുന്നുണ്ട്.. ചോദ്യം ചെയ്യലിൽ റോബിൻ കുറ്റം സമ്മതിച്ചു. തുടർന്ന് വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ ചികിൽസിച്ച ആശുപത്രി, പ്രസവം എടുത്ത ഡോക്ടർ, ഒളിവിൽ താമസിപ്പിച്ച കന്യാസ്ത്രീ മഠം എന്നിവരെല്ലാം പോക്സോ  പ്രകാരം പ്രതിസന്ധിയിലാകുമെന്നതാണ് ഇപ്പോൾ വിഷയം.പീഡന സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് പൊലീസ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button