NewsIndia

മതപഠനശാലകള്‍ക്കെതിരേ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

ഹൈദരാബാദ്: മതപഠന സ്ഥാപനങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ് സിങിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍.എസ്.എസിന്റെ കീഴില്‍ നടത്തുന്ന സരസ്വതി ശിശു മന്ദിര്‍, മുസ്‌ലിം പള്ളികള്‍ നടത്തുന്ന മദ്രസകള്‍ എന്നിവ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നുവെന്നു സോഷ്യല്‍ മീഡിയയിലൂടെ പരാമര്‍ശം നടത്തിയ ദിഗ്‌വിജയ്‌സിസിങിന്റെ നടപടി മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു പരാതി ഉയര്‍ന്നിരുന്നു.

ദബീര്‍പുരാ പൊലീസ്സ്‌ റ്റേഷനില്‍ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് നേതാവ് അംജദുല്ല ഖാന്‍ നല്‍കിയ പരാതിയിലാണ് സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി സെക്ഷന്‍ 295 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുമെന്നും ദബീര്‍പുര പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വെങ്കണ്ണ നായിക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button