സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിയന്ത്രണം. പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമായി ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും മറ്റും പരാമര്‍ശങ്ങള്‍ നടത്തുന്നതും അച്ചടക്ക ലംഘനംതന്നെയെന്നു വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഉടനെ പാര്‍ട്ടി അംഗങ്ങള്‍ക്കു സി.പി.എം ലഭ്യമാക്കും. പാര്‍ട്ടി നിലപാടെടുത്തിട്ടുള്ള വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വിരുദ്ധ നിലപാടുകളെടുക്കരുതെന്നാണ് പ്രധാന നിര്‍ദേശം. ാര്‍ട്ടി നിലപാടിനു വിരുദ്ധമായി മറ്റുള്ളവര്‍ ഇടുന്ന ഫെയ്‌സ്ബുക്ക്, വാട്സാപ്പ് പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ അരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം പാര്‍ട്ടി നിലപാടെടുത്തിട്ടില്ലാത്ത വിഷയങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനു തടസ്സമില്ല. കൂടാതെ പാര്‍ട്ടിയുടെ നിലപാടിലുറച്ചുനിന്ന് വിവിധ വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതിനും തടസ്സമില്ല. അതേസമയം സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാര്‍ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ അതിരുവിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments