ഇന്‍ഡോര്‍: നിരോധിക്കെപ്പട്ട സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ നേതാവിനെയും പത്തു കൂട്ടാളികളെയും ഇന്‍ഡോര്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
സിമി നേതാവായ സഫ്ദാര്‍ നഗോറിയും മറ്റ് പത്തുപേരുമാണ് ശിക്ഷിക്കപ്പെട്ടത്. രാജ്യദ്രോഹക്കുറ്റവും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനുമാണ് ശിക്ഷ. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈവശം വച്ചതിനും കേസുണ്ടായിരുന്നു. കറുദീന്‍, ഷദുലി, കമ്രാന്‍, യാസിന്‍, ഡോ. അഹമ്മദ് ബെയ്ഗ്, അമില്‍ പര്‍വേശ്, അന്‍സാര്‍ ഹഫീസ്, ഷിവ്്‌നി, മനുറോജ് എന്നിവരാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
Post Your Comments