NewsGulf

കുവൈത്തില്‍ നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിടപ്പെട്ട സംഭവം:സുഷമ സ്വരാജ് ഇടപെടുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ സമൂഹം

കുവൈത്ത് സിറ്റി•കുവൈത്തിൽ ഫർവാനിയ ഹോസ്പിറ്റലിൽ കെആര്‍എച്ച് എന്ന കമ്പനിയുടെ കീഴിൽ കഴിഞ്ഞ 5 വര്‍ഷമായി ജോലി ചെയ്തു വന്നിരുന്ന മലയാളി നഴ്സുമാർ കൂട്ട മായി പിരിച്ചു വിടപ്പെട്ട സംഭവം ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്ന വിദേശകാര്യ മന്ത്രി സുഷുമ സ്വരാജ് ഈ വിഷയത്തിലും ഇടപെടുമെന്നാണ് മലയാളി സമൂഹത്തിന്റെ പ്രതീക്ഷ. രാവിലെ ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ വന്ന വാര്‍ത്തശ്രദ്ധയില്‍പെട്ട ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ഈ പ്രശ്നം കേന്ദ്രമന്ത്രി സുഷുമ സ്വരാജിനെ എത്രയും വേഗം ധരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.മൂന്ന് ദിവസം മുൻപ് വരെ ജോലിക്ക് പോയിരുന്ന ജീവനക്കാരെ പെട്ടെന്ന് ടെർമിനേറ്റ് ചെയ്യുകയാണ് ഉണ്ടായത് .

അപ്രതീക്ഷിതമായുണ്ടായ ഈ പിരിച്ചു വിടലിന്റെ ഞെട്ടലിലാണ് ജീവനക്കാര്‍. പലരും ബാങ്ക് ലോണ്‍ എടുത്താണ് ഇവിടെ എത്തിയത് തന്നെ. ചിലര്‍ കുവൈത്തിലും ബാങ്ക് ലോൺ എടുത്തിട്ടുള്ളവരാണ്. മൂന്ന് വര്‍ഷം കമ്പനി എക്സ്സ്‌പീരിയൻസ്‌ ഉള്ളവർ റിലീസ് കൊടുക്കണം എന്നാണ് കുവൈറ്റ് ലേബർ ലോ .എന്നാൽ റിലീസ് തരില്ല എന്നാണ് കമ്പനി യുടെ പിടിവാശിയെന്ന് ജീവനക്കാര്‍ പറയുന്നു. അതേസമയം റിലീസ് കിട്ടിയാല്‍ കുവൈറ്റിൽ ഗവണ്‍മെന്റ് ഹോസ്പിറ്റലിലോ പ്രൈവറ്റ് ഹോസ്പിറ്റലിലോ ജോലിക്ക് കയറുകയും ചെയ്യാം. അതിനാൽ കുവൈറ്റ് ഗവര്‍മെന്റുമായി ഒരു ചര്‍ച്ചയാണ് ഉടന്‍ ആവശ്യം. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രി സുഷുമ സ്വരാജ് മാത്രമാണ് ഇനിയുള്ള പ്രതീക്ഷയെന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാര്‍ ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് പറഞ്ഞു. മിക്കവരുടെയും കുട്ടികള്‍ ഇവിടത്തെ സ്‌കൂളുകളില്‍ പഠിക്കുകയാണ്. വാര്‍ഷിക പരീക്ഷയും അടുത്തിരിക്കുന്നു. തിരിച്ചു നാട്ടിൽ വന്നാൽ പുതുക്കിയ നിയമങ്ങൾ അനുസരിച്ചു തിരിച്ചു വരവ് അസാധ്യമാണെന്നും ജീവനക്കാര്‍ പറയുന്നു.

shortlink

Post Your Comments


Back to top button