Kerala

ദിലീപിനെ അധിക്ഷേപിച്ചവര്‍ കുടുങ്ങുമെന്ന് ഉറപ്പായി; അന്വേഷണം സമര്‍ഥനായ യുവ ഐ.പി.എസ് ഓഫീസര്‍ക്ക്

തിരുവനന്തപുരം: കൊച്ചിയില്‍ നടി അതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം ദിലീപിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ദിലീപ് ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യതീഷ് പി.ചന്ദ്രക്കാണ് അന്വേഷണ ചുമതല. നടിയെ ആക്രമിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബോധപൂര്‍വം അവഹേളിക്കാന്‍ ശ്രമം നടക്കുകയാണെന്നായിരുന്നു ദിലീപിന്റെ പരാതി. ഇത്തരം ശ്രമങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ദിലീപ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് അന്വേഷണ ചുമതല യുവ ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്രക്ക് കൈമാറിയിരിക്കുന്നത്. നടി ഷീലയുടെ സഹോദരീപുത്രന്‍കൂടിയായ യതീഷ് ചന്ദ്ര ഇതിനകം കേസന്വേഷണത്തിലും പൊലീസ് നടപടികളിലും അതീവ സാമര്‍ഥ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്. ദിലീപിന്റെ പരാതിയില്‍ പഴുതടച്ച അന്വേഷണം നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. ദിലീപിനെതിരേ ഒളിഞ്ഞും തെളിഞ്ഞും ആരോപണം ഉന്നയിച്ചവര്‍ക്കും ദിലീപിനെ പ്രതിസ്ഥാനത്തുനിര്‍ത്തി പരോക്ഷമായി വാര്‍ത്ത പ്രസിദ്ധീകരിച്ച മുന്‍നിരമാധ്യമങ്ങള്‍ക്കും എതിരേ അന്വേഷണം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button