ചെമ്മീന് സിനിമയുടെ ആഘോഷം വിചിത്ര അവകാശവുമായി ധീവര സഭ. തകഴിയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ സിനിമയുടെ വാർഷികാഘോഷത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നാണ് പ്രമേയത്തിലൂടെ കേരളം ധീവര സഭ സർക്കാരിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ 50 വർഷകാലമായി വിവിധ മാധ്യമങ്ങളിലൂടെയും, സാഹിത്യ കൃതികളിലൂടെയും ധീവര സമുദായത്തെയും മത്സ്യത്തൊഴിലാളികളെയും നിരന്തരം വേട്ടയാടുകയാണെന്ന് അവർ പറഞ്ഞു.
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ധീവര മഹിളാ സംഗമത്തിലാണ് ചെമ്മീൻ സിനിമയെ വിമർശിച്ച് പ്രമേയം അവതരിപ്പിച്ചത്.
Post Your Comments