ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.എം നിയന്ത്രിത ചാനലായ കൈരളി പീപ്പിളിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിക്ക്. പീപ്പിള്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ് ആന്റ് വ്യൂസ് എന്ന വാര്‍ത്താ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു എന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവര്ത്തകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വര്‍ഷം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയ്ക്കിടെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വ്യക്തി ഇത്രയും വിഡ്ഢിയായ ഒരു പ്രധാനമന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി കണ്ണൂര്‍ മാര്‍ക്കറ്റിലിറങ്ങിയാല്‍ ജനങ്ങള്‍ തല്ലുമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കൈരളി ചാനലിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെന്നാണ് വിവരം.
Post Your Comments