Kerala

ലെവി ഫീസ് കുത്തനെ ഉയര്‍ത്തി; പാര്‍ട്ടി അംഗങ്ങള്‍ക്കു തലക്കടിയായി സി.പി.എം തീരുമാനം

തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങള്‍ക്കു കനത്ത ആഘാതം നല്‍കി സി.പി.എം ലെവി ഫീസ് കുത്തനെ ഉയര്‍ത്തി. 10,000 രൂപ മുതലല്‍ 20,000 രൂപവരെ മാസവരുമാനമുള്ളവരുടെ ലെവി വര്‍ഷം 3,600 രൂപയാക്കി. കഴിഞ്ഞ വര്‍ഷംവരെ ഇത് 939 രൂപയായിരുന്നു. 60,000ത്തിന് മുകളില്‍ മാസവരുമാനമുള്ളവര്‍ അംഗത്വം നിലനിര്‍ത്തുന്നതിന് വര്‍ഷം 48,000 രൂപ അടയ്ക്കണം. ഏറ്റവും കുറഞ്ഞ വാര്‍ഷിക ലെവി 60 രൂപയാണ്. രണ്ടുമുതല്‍ നാലുമടങ്ങുവരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ മാസ ഓണറേറിയത്തിന്റെ 15 ശതമാനം ലെവി നല്‍കണം. മാസം ലെവി പിരിക്കുന്ന രീതിയുണ്ടെങ്കിലും സാധാരണ അംഗത്വം പുതുക്കുന്ന ഘട്ടത്തിലാണ് ഈടാക്കുക. ഇക്കുറി പുതുക്കിയ തുക വാങ്ങണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button