തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് എല്ലാ പിന്തുണയും അറിയിച്ച് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. നടിയുടെ നിയമ പോരാട്ടത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും സംഭവം പുറത്ത് പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വി.എസ് പറഞ്ഞു. ഫോണിലൂടെയാണ് വി.എസ് തന്റെ പിന്തുണ അറിയിച്ചത്.
Post Your Comments