NewsIndia

ഉയരമില്ലായ്മ ഉയരമാക്കിയ തമിഴ് ഹാസ്യനടന്‍ തവക്കള അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ തവക്കള അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു ബാബു എന്ന തവക്കളയുടെ അന്ത്യം. 47 വയസായിരുന്നു. ചൈന്നൈ വടപളനി സ്വദേശിയായ തവക്കള വിവിധ ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

തന്റെ ഉയരക്കുറവ് ഹാസ്യവേഷങ്ങളില്‍ തിളങ്ങാനുള്ള പിടിവള്ളിയാക്കുകയായിരുന്നു ബാബു. മുന്താണി മുടിച്ച് എന്ന ഭാഗ്യരാജ് ചിത്രത്തിലെ വേഷമാണ് ബാബുവിന് ബ്രേക്കായത്. പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ തവക്കള സ്വന്തം പേരായി സ്വീകരിക്കുകയായിരുന്നു.

ചിത്രീകരണം നടക്കുന്ന ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയാണ് തവക്കളയുടെ അവസാന മലയാള ചിത്രം.1984 -ല്‍ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത വനിതാ പോലീസ് എന്ന മലയാള ചിത്രത്തിലും തവക്കള അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button