കടല്‍ കാണാനെത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യബന്ധന തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരിച്ചെന്തൂരിലാണ് ബോട്ട് മുങ്ങി അപകടം ഉണ്ടായത്, അപകടത്തില്‍പെട്ട വള്ളത്തില്‍ 20 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ കുട്ടികളടക്കം ഏഴ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Post Your Comments