സംസ്ഥാനത്തെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ നിയോഗം. മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. ഇന്ന് ചെന്നൈ അബു സരോവര്‍ പോര്‍ട്ടികോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതിയോഗത്തിലാണ് തീരുമാനം. പ്രൊഫ.ഖാദര്‍ മൊയ്തീനാണ് ദേശീയ പ്രസിഡന്റ്. ഇ.ടി മുഹമ്മദ് ബഷീറിനെ ഓര്‍ഗനൈസിങ് സെക്രട്ടറിയായും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാനായും തെരഞ്ഞെടുത്തു.
Post Your Comments