
ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ മവു ജില്ലയിലെ പര്യടനത്തിനിടെ അദ്ദേഹത്തെ വധിക്കുമെന്നാണ് ഭീഷണി. റോക്കറ്റ് ലോഞ്ചറുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments