ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറു യുവാക്കൾ അറസ്റ്റിൽ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം.ഫരീദാബാദിലെ പിജിഡിഎവി കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം.
പെൺകുട്ടി കഴിഞ്ഞ 18-നാണ് പരാതി നൽകിയത്. കോളജിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് പെൺകുട്ടി ആൺ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയത്. എന്നാൽ പ്രതികളിലൊരാളുടെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ച ശേഷം ഇവർ പീഡിപ്പിക്കുകയായിരുന്നു. സംഭവം പോലീസിൽ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ തിരികെ വിടാൻ കാറിൽകൊണ്ടുപോയപ്പോഴും പ്രതികൾ പീഡിപ്പിച്ചു. പിന്നീട് പെൺകുട്ടിയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു
Post Your Comments