ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കൂട്ടാളി വിജേഷും കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. കോയമ്പത്തൂർ പീളമേട് സ്വദേശി സെൽവനാണു ബൈക്കിന്റെ ഉടമസ്ഥൻ. അതേസമയം പൾസർ സുനിയും കൂട്ടാളി വിജേഷും ഒളിവിൽ കഴിഞ്ഞിരുന്ന പീളമേട് ശ്രീറാം കോളനിയിലെ വീട്ടിലും മറ്റും തെളിവെടുപ്പ് നടത്തുകയാണ്.
പുലർച്ചെ 4.10 ഓടെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്.ഒളിവിൽ കഴിഞ്ഞപ്പോൾ ആരില്‍ നിന്നെല്ലാം സഹായങ്ങള്‍ ലഭിച്ചു തുടങ്ങിയ കാര്യങ്ങളില്‍ തെളിവെടുക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും നിര്‍ണായക തെളിവുകള്‍ അടക്കം കണ്ടെത്തുന്നതിനുമായി പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ആലുവ കോടതി ഇന്നലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്. മാര്‍ച്ച് അഞ്ചുവരെയാണ് പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയത്.
Post Your Comments