Kerala

നടിക്കെതിരായ അതിക്രമം: പിണറായി നിലപാട് തിരുത്തി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമത്തില്‍ ഗൂഢാലോചനയില്ലെന്നു വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണു താന്‍ പറഞ്ഞത്. കാള പെറ്റെന്നു കേട്ട് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഈ കേസില്‍ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പിണറായി വിശദീകരണവുമായി രംഗത്തെത്തിയത്. മുഖ്യപ്രതി അറസ്റ്റിലായി നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തികയുംമുമ്പേ മുഖ്യമന്ത്രി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തരുതാത്തതായിരുന്നെന്നു പ്രതിപക്ഷവും സിപിഐയും കുറ്റപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button