Uncategorized

വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍നിന്നും പിന്‍മാറി

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നും പിന്‍മാറി. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ വരന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റമെന്ന് ഗായിക പറഞ്ഞു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം ബഹ്‌റിനില്‍ ജോലി ചെയ്യുകയായിരുന്നു സന്തോഷ്. വിവാഹപരസ്യത്തിലൂടെയാണ് സന്തോഷിന്റെ ആലോചന വന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button