ന്യൂഡല്‍ഹി: ജനസേവനത്തിന്റെ മഹനീയ മാതൃക കാട്ടി വീണ്ടും നമ്മുടെ വിദേശകാര്യ മന്ത്രി. ലിബിയയില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സ്വദേശിയായ ഡോക്ടറെ രക്ഷപെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആന്ധ്രാപ്രദേശ് കൃഷ്ണാ സ്വദേശിയായ ഡോ. രാമ മൂര്‍ത്തി കോസനത്തിനെയാണ് രക്ഷപെടുത്തിയത്. ഇദ്ദേഹത്തിന് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.
സുഷമ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാമമൂര്‍ത്തി ഉടന്‍ തന്നെ വീട്ടില്‍ എത്തിച്ചേരുമെന്നും സുഷമ അറിയിച്ചു. 18 മാസങ്ങള്‍ക്കു മുമ്പാണ് രാമ മൂര്‍ത്തയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ലിബിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആറു പേരെയും മോചിപ്പിക്കാനായതായും മന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
Post Your Comments