കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി അഭിനയരംഗത്തേക്ക് തിരിച്ചുവന്നതിനെ അഭിനന്ദിച്ച് നടന്‍ പൃഥ്വിരാജ്. അസാധാരണമായ ധൈര്യമാണ് നടിയില്‍ കാണുന്നത്. ഇനി മുതല്‍ താന്‍ സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്തതില്‍ മാപ്പുപറയുന്നതായും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഈ നടിയുടെ ഈ തീരുമാനത്തിനെ എഴുന്നേറ്റു നിന്ന് സമൂഹം ആദരിക്കണമെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം പൃഥ്വിരാജ് നായകനായ ആദം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് നടി ഇന്ന് ഷൂട്ടിങ് സെറ്റിലെത്തി.നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments