മംഗലാപുരം: കര്‍ണാടക മുഖ്യനാണ് ഇപ്പോള്‍ മലയാളികളുടെ ഹീറോ… അതിന് കാരണമുണ്ട് മംഗലാപുരം സന്ദര്‍ശിക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു വിടാമെന്നുള്ള സംഘപരിവാര്‍ സംഘടനകളുടെ മോഹം പാഴായിപ്പോയതിനു പിന്നില്‍ സിദ്ധരാമയ്യയെന്ന കര്‍ണാടക മുഖ്യന്റെ നിശ്ചയധാര്‍ഢ്യവും ദ്രുതഗതിയിലുള്ള നടപടികളും എടുത്തു പറയേണ്ടതാണ്. സംഘപരിവാര്‍ ഹര്‍ത്താലും പ്രതിഷേധങ്ങളും സംഘടിപ്പിച്ചെങ്കിലും അതിനെല്ലാം ധീരമായി മറികടക്കാന്‍ പിണറായി വിജയന് സാധിച്ചു.
പിണറായിയുടെ സുരക്ഷയ്ക്കായി സിസി ടിവികളും ഡ്രോണുകളും തോക്കേന്തിയ കരിമ്പൂച്ചകളും അടക്കം മംഗലാപുരത്ത് വിന്യസിച്ച് ഒരുവിധ പ്രശ്നങ്ങളും കൂടാതെ പരിപാടികള്‍ നടത്താന്‍ അവസരം ഒരുക്കിയ കര്‍ണാടക മുഖ്യന്‍ ഒറ്റ ദിവസം കൊണ്ട് കേരളത്തിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ അടക്കം സിദ്ധരാമയ്യയെ പ്രശംസ കൊണ്ടു മൂടുകയാണ്.
മംഗലാപുരത്ത് സിപിഐ(എം) സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനം ചെയ്യാനാനാണു പിണറായി വിജയന്‍ എത്തിയത്. പിണറായി വിജയന് എല്ലാവിധ സുരക്ഷയും ഒരുക്കാനും ചടങ്ങുകള്‍ ഒരുവിധ പ്രശ്നങ്ങളുമില്ലാതെ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കര്‍ണാടക മുഖ്യന്‍ നിര്‍ദ്ദേശം നല്കി.
ഭരണഘടനാ പദവിയിലിരിക്കുന്ന കേരള മുഖ്യന് ആവശ്യമായ എല്ലാവിധ സംരക്ഷണവും തങ്ങള്‍ ഒരുക്കുമെന്ന് തുടര്‍ന്ന് കര്‍ണാടക ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എട്ട് എസ് പിമാര്‍, 14 ഡിവൈഎസ്പിമാര്‍, 20 സിഐമാര്‍, 3500 പൊലീസുകാര്‍, 10 ആംഡ് റിസര്‍വ്വ് പൊലീസ് ബറ്റാലിയന്‍, രണ്ട് റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം എന്നിവരെയാണ് പിണറായി വിജയന്റെ സുരക്ഷയ്ക്കായി കര്‍ണാടക മുഖ്യമന്ത്രി നിയോഗിച്ചത്. 600 സിസിടിവി ക്യാമറകളും 100 ഹാന്‍ഡിക്യാമുകളും ആകാശത്തുനിന്നു നിരീക്ഷണം നടത്താന്‍ ആറ് ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചു. ഇതിനെല്ലാം പുറമേ കേരള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനായി മേഖലയില്‍ നിരോധനാജ്ഞയും മദ്യനിരോധനവും പ്രഖ്യാപിച്ചു. ഒരുവിധ പ്രശ്നങ്ങളുമില്ലാതെ പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനം പൂര്‍ത്തിയാകുകയും ചെയ്തു.
സംഘപരിവാറിന് മൂക്കുകയറിട്ട സിദ്ധരാമയ്യയെ അഭിനന്ദിക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസും സോഷ്യല്‍ മീഡയയില്‍ ഒറ്റക്കെട്ടായിരിക്കുകയാണ്. ഇതിനിടെ പൂര്‍ണമായി ഒറ്റപ്പെട്ടുപോയത് ബിജെപിയും സംഘികളുമാണ്. കെഎസ് യുവും യൂത്ത് കോണ്‍ഗ്രസുമെല്ലാം സിദ്ധരാമയ്യയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഉട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം നിഷ്പക്ഷമതികളും സിദ്ധരാമയ്യയെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുന്നു. തടയുമെന്നു പ്രഖ്യാപിച്ച സംഘികളെ അടിച്ചൊതുക്കിയ കര്‍ണാടക മുഖ്യന് പലരും ബിഗ് സല്യൂട്ട് നേരുന്നു.
Post Your Comments