India

ബി.ജെ.പി അജയ്യ ശക്തിയായി മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളും പിടിച്ചടക്കി

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അശ്വമേധം തുടരുന്നു. നഗരസഭകള്‍ തൂത്തുവാരിയതിനു പിന്നാലെ ഗ്രാമങ്ങളിലും ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കി. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും ബി.ജെ.പി മുന്നിലെത്തിയപ്പോള്‍ കോണ്‍ഗ്രസും എന്‍.സി.പിയും തകര്‍ന്നടിഞ്ഞു. ജില്ലാ പരിഷത്തില്‍ ബി.ജെ.പിക്ക് 409സീറ്റ് ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍.സി.പിക്ക് 360സീറ്റാണ് ലഭിച്ചത്. പഞ്ചായത്ത് സിതികളില്‍ 803 സീറ്റുമായി ബി.ജെ.പി മുന്നിലെത്തിയപ്പോള്‍ എന്‍.സി.പി 630 സീറ്റ് നേടി. നേരത്തെ സംസ്ഥാനത്തെ പത്ത് നഗരസഭകളിലായി ബി.ജെ.പിക്ക് 639സീറ്റ് ലഭിച്ചിരുന്നു. നഗരസഭകളില്‍ ബി.ജെ.പിക്ക് കിട്ടിയ സീറ്റിന്റെ എണ്ണം ബാക്കി എല്ലാ കക്ഷികള്‍ക്കും കൂടി കിട്ടിയതിന്റെ അടുത്തുവരും. പത്തുനഗരസഭകളിലും കൂടി ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 424 സീറ്റ് അധികം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 145ഉം എന്‍.സി.പിക്ക് 126ഉം എം.എന്‍.എസിന് 98ഉം സീറ്റ് നഷ്ടമായി. ബി.ജെ.പി ശിവസേന സഖ്യം വേര്‍പെടുത്തി മത്സരിച്ച ഇവിടെ ഇരുപാര്‍ട്ടികളിലേക്കുമായി വോട്ട് ഒഴുകിയപ്പോള്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും കടുത്തക്ഷീണമാണ് സംഭവിച്ചത്.

shortlink

Post Your Comments


Back to top button