മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ മുംബൈ കോര്‍പറേഷനില്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ ശിവസേന, കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
മഹാരാഷ്ട്രയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിച്ച ബിജെപി മറ്റിടങ്ങളില്‍ വന്‍നേട്ടമുണ്ടാക്കിയെങ്കിലും മുംബൈ കോര്‍പറേഷനില്‍ നേരിയ സീറ്റുകളുടെ വ്യത്യാസത്തിന് രണ്ടാം സ്ഥാനത്താണ് എത്തിയത്. 30 സീറ്റുകളുടെ കുറവാണ് ശിവസേനയ്ക്കുള്ളത്. മുംബൈ കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് 31 അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് ശിവസേന, കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യത തേടിയത്.
അതേസമയം, ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. അതിനാല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന മാര്‍ച്ച് എട്ടിനുശേഷം തീരുമാനം പ്രഖ്യാപിക്കാമെന്നും അതുവരെ ശിവസേനയുമായുള്ള സഖ്യത്തിന്റെ കാര്യം രഹസ്യമാക്കിവയ്ക്കാനുമാണ് കോണ്‍ഗ്രസ് ശ്രമം. മാര്‍ച്ച് ഒന്‍പതിനാണ് മുംബൈയില്‍ മേയര്‍ തെരഞ്ഞെടുപ്പ്.
Post Your Comments