ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധിക്ക് പക്വത ഉണ്ടാകാന്‍ സമയം അനുവദിക്കണമെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ നാല്‍പ്പതുകളില്‍ മാത്രമാണ്. അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പ്രായം അദ്ദേഹത്തെ പക്വതാ പൂര്‍ണ്ണമായ നിലപാടുകളെടുക്കുന്നതില്‍ നിന്നും പിന്‍വലിക്കുന്നതായും ഷീലാ ദീക്ഷിത് വ്യക്തമാക്കി.
അസുഖ ബാധിതയായിരുന്ന സമയത്താണ് താന്‍ പ്രചരണ രംഗത്ത് നിന്ന് മാറി നിന്നതെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കി. രാഹുല്‍- അഖിലേഷ് കാംപെയിന്‍ ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയാകുവാന്‍ യോഗ്യനെന്നും അവര്‍ പറഞ്ഞു.
Post Your Comments