
കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മിസ്ഡ് കോളടിച്ച് പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്ന തന്ത്രം ബിജെപി പയറ്റിയിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിനും ട്രോളുകള്‍ക്കും വഴിത്തെളിച്ചു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പി.സി.ജോര്‍ജ്ജിന്റെ ടോള്‍ ഫ്രീ നമ്പര്‍ തന്ത്രം
അഴിമതിക്കും വികസന മുരടിപ്പിനുമെതിരേ കേരളാ ജനപക്ഷ പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണവുമായി പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ഇതിനായി ഒരു ടോള്‍ ഫ്രീ നമ്പരും പി.സി ജോര്‍ജ്ജ് നല്‍കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് ഒന്നു വിളിക്കുകയെ വേണ്ടു, കേരളാ ജനപക്ഷ പാര്‍ട്ടിയുടെ അംഗത്വം ലഭിക്കും. 8893288888 എന്ന നമ്പരാണ് പി.സി.ജോര്‍ജ്ജ് ഇതിനായി നല്‍കിയിരിക്കുന്നത്. കൂടാതെ വെബ്സൈറ്റില്‍ കൂടിയും അംഗത്വം രജിസ്ട്രേഷന് ചെയ്യാന്‍ കഴിയുമെന്നു പി.സി പറയുന്നു
78 അംഗ പ്രാഥമിക കമ്മിറ്റിയെയും ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. തന്റെ പുതിയ പാര്‍ട്ടിക്ക് ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും ജോര്‍ജ്ജ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യം.
Post Your Comments