തിരുവനന്തപുരം: വിശ്വാസപരമായ കാരണങ്ങളാല്‍ ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ പാസ്പോര്‍ട്ട് അപേക്ഷകളില്‍ സ്വീകാര്യമാണെങ്കിലും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ചെവി പുറത്ത് കാണുന്നില്ലന്ന കാരണം പറഞ്ഞ്, ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോ പതിച്ച ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിരസിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്നു എറണാകുളം പാനായിക്കുളം സ്വദേശിനി പി.എസ്. സുഫൈറ നല്കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയി ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ക്ക് വിലക്കില്ലെന്നു സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ് വ്യക്തമാക്കി. ലൈസന്‍സ് അപേക്ഷകളിലെ ഫോട്ടോ സംബന്ധിച്ച് ഇത്തരം ഒരു നിര്‍ദേശവും പുറത്തിറക്കിയിട്ടില്ലെന്നും് ഗതാഗതവകുപ്പ് വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ച ഫോട്ടോ പരിഗണിക്കില്ലെന്ന് പറയുന്നില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഉത്തരവാദിത്തം അതത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും കമീഷണറേറ്റ് വ്യക്തമാക്കി. അപേക്ഷയിലെ തുടര്‍ നടപടികള്‍ സങ്കീര്‍ണമാക്കുമെന്ന് ഭയന്ന് പലരും ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യാറുണ്ടായിരുന്നില്ല.
Post Your Comments