India

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് അത്ഭുത വിജയം സമ്മാനിച്ചത് ഈ യുവനേതാവിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ മഹാരാഷ്ട്രയിലെ ജനകീയനായ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ യുവനേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരുന്നു. ഇക്കുറി ശിവസേനയുടെ സഖ്യമില്ലാതിരുന്നിട്ടും ബി.ജെ.പി അതിശക്തമായ മുന്നേറ്റമാണ് നടത്തിയത്. മഹാരാഷ്ട്രാ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണു നേടിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മോദിതരംഗത്തിന്റെ ആനുകൂല്യത്തിലായിരുന്നു വിജയമെങ്കില്‍, ഇപ്പോഴത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് നാല്‍പ്പത്തിയാറുകാരനായ ദേവേന്ദ്ര ഫഡ്‌നാവിസിനു മാത്രം അവകാശപ്പെട്ടതാണെന്നു ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും തണലില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെത്തിയ ഫഡ്‌നാവിസ് രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഏറെ മുന്നിലെത്തിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മുംബൈ കോര്‍പ്പറേഷനില്‍ ശിവസേനക്ക് രണ്ട് സീറ്റ് പിറകില്‍ 82സീറ്റുമായി ശക്തി തെളിയിക്കാനായതും ഫഡ്‌നാവിസിന്റെ പ്രകടനം കൊണ്ടുമാത്രമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ നാഗ്പൂര്‍ കോര്‍പ്പറേഷനില്‍നിന്നായിരുന്നു ഫഡ്‌നാവിസിന്റെ ആദ്യവിജയം.

shortlink

Post Your Comments


Back to top button