NewsIndia

ഡ്രൈവര്‍ അറിയാതെ ലോറിയിലെ സിമന്റ് മിക്സറില്‍ മദ്യ ലഹരിയിൽ യുവാവ് വീണു- പിന്നീട് നടന്നത്

 

മുംബൈ: മദ്യലഹരിയിലായിരുന്ന യുവാവ് അബദ്ധത്തിൽ ലോറിയിലെ സിമന്റ് മിക്സറിൽ വീണു. ചുവന്ന സിഗ്നല്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ജങ്ഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു കോണ്‍ക്രീറ്റ് മിക്സിംഗ് ലോറി.ഡ്രൈവർ അറിയാതെ ഈ സമയം മദ്യലഹരിയിലായിരുന്ന ലാല്‍ ബഹദൂര്‍ എന്ന യുവാവ് ലോറിയുടെ മുകളിൽ കയറുകയായിരുന്നു.കയറിയ ഉടനെ ഇയാള്‍ കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രത്തില്‍ വീണു.ട്രാഫിക്ക് സിഗ്നലിന് സപീപമുള്ള ചില കച്ചവടക്കാര്‍ ഇത് കാണുകയും ട്രാഫിക് പോലീസുകാരനെ വിവരമറിയിക്കുകയുമായിരുന്നു.

പോലീസെത്തി നോക്കിയപ്പോള്‍ ലാല്‍ ബഹദൂറിന്റെ തലയും കൈയും മാത്രമേ പുറത്തുണ്ടായിരുന്നുള്ളു. ബാക്കി ശരീര ഭാഗങ്ങളെല്ലാം പൂര്‍ണമായും കോണ്‍ക്രീറ്റിന്റെ ഉള്ളിലായിരുന്നു.പോലീസുകാരനായ വൈജ്നാഥ് കുംബ്ലെ ഉടനെ തന്നെ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. വളരെ വേഗം യുവാവിന്റെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തിട്ടു. കോൺക്രീറ് മിക്സർ പ്രവർത്തിക്കാതിരുന്നതിനാൽ മാത്രമാണ് ഇയാളുടെ ജീവൻ തിരിച്ചു കിട്ടിയത്. പോലീസുകാരൻ കുംബ്ലെയെ പിന്നീട് അധികാരികൾ ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button