കൊച്ചി:എന്നും പള്‍സ് ബൈക്കുകളോട് അഭിനിവേമായിരുന്നു സുനില്‍കുമാര്‍ എന്ന സുനിക്ക്. അതിനാലാണ് പള്‍സര്‍ സുനിയെന്ന പേര് വന്നതും. നടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാന്‍ സുനിയെത്തിയപ്പോഴും പള്‍സറിനോടുള്ള തന്റെ ഇഷ്ടം ഇയാള്‍ കൈവിട്ടില്ല. പള്‍സര്‍ സുനിലും വിജീഷും കീഴടങ്ങാനെത്തിയതും പള്‍സര്‍ ബൈക്കില്‍തന്നെ. തമിഴ്നാട് രജിസ്ട്രേഷനുള്ള കറുത്ത പള്‍സര്‍ ബൈക്കിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. എസിജിഎം കോടതിയില്‍ കീഴടങ്ങാന്‍ ഇരുവരും എത്തിയത് ഉച്ചയ്ക്കാണ്. ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതികള്‍ കോടതിയ്ക്ക് പിന്നിലുള്ള എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പള്‍സര്‍ ബൈക്ക് പാര്‍ക്ക് ചെയ്തശേഷം ഇതിനോട് ചേര്‍ന്നുള്ള കോടതിയുടെ മതില്‍ ചാടി കടന്ന് കോടതിയുടെ പിന്‍വശത്തുകൂടിയാണ് കോടിതിക്കുള്ളിലേക്ക് കടന്നത്. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്ത് പോലീസിന്റെ ശ്രദ്ധ മാറിയ സമയത്തായിരുന്നു കീഴടങ്ങാനുള്ള ശ്രമം. എന്നാല്‍ കോടതിയില്‍ നിന്ന് ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.
Post Your Comments