കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യുപ്രതി പള്‍സര്‍ സുനി വീണ്ടും പൊലീസിനെ വെട്ടിച്ച് മുങ്ങി. നേരത്തെ അമ്പലപ്പുഴയില്‍നിന്നും തലനാരിഴക്കാണ് സുനി രക്ഷപ്പെട്ടത്. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് പോയ സുനിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെ ഇന്നല അര്‍ധരാത്രിയോടെ ഇയാള്‍ വീണ്ടും പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പാണ് സുനി വീണ്ടും കടന്നുകളഞ്ഞത്. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘത്തെ കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലും നിയോഗിച്ചിട്ടുണ്ട്. കൊച്ചിയിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. അതേസമയം ഇന്നുതന്നെ സുനിയെ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ആവശ്യത്തിനു പണം കൈയില്‍ ഇല്ലാത്തതിനാല്‍ അധികനാള്‍ സുനിക്ക് ഒളിവില്‍ കഴിയാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
Post Your Comments