ഒരുകാലത്ത് കാടിന്റെ റാണിയായി വാണിരുന്ന ഫൂലന്‍ ദേവിയെ ഓര്‍മ്മയില്ലേ? ഒരുകാലത്ത് കാടിനെയും നാടിനെയും വിറപ്പിച്ച ഫൂലന്‍ ദേവിയുടെ കുടുംബം ഇന്നെവിടെയാണ്? പട്ടിണിയും പരിവെട്ടവുമായി കഴിയുകയാണ് ആ കുടുംബം.
ഫൂലന്‍ ദേവിയുടെ അമ്മയും സഹോദരിയും മക്കളും ഇന്നും ജീവിച്ചിരിപ്പുണ്ട്. ഭക്ഷണം ശരിയായി കഴിക്കാന്‍ കഴിയാതെ, തുണി പോലും ഉടുക്കാനില്ലാതെ. കാടിനുള്ളിലാണ് 70 കാരിയായ മുലാദേവിയുടെ താമസം. 1980 കളില്‍ ചമ്പല്‍ കാടുകളില്‍ റാണിയായി അറിയപ്പെട്ട ഫൂലന്‍ ദേവി പലര്‍ക്കും പേടിസ്വപ്‌നമായിരുന്നു. അന്ന് അവരുടെ വീട്ടില്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.
17 വര്‍ഷം മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന ഒരാളുടെ വീടിന്റെ അവസ്ഥയാണിത്. വരള്‍ച്ചയുടെ ഭാഗമായി സര്‍വ്വെ നടത്താനെത്തിയ ഒരു എന്‍ജിഒയാണ് ഇവരെ കണ്ടെത്തിയത്. ഈ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കുന്ന 300-400 രൂപയാണ്. ഫൂലന്‍ ദേവിയെ പ്രതിഭാസത്തിന്റെ വളര്‍ച്ചയുടെ തുടക്കവും ആ ഗ്രാമത്തില്‍ നിന്നു തന്നെയായിരുന്നു. ഗ്രാമത്തിലെ ജാതിവിവേചനം അക്രമവും സഹിക്കാന്‍ കഴിയാതെ ഫൂലന്‍ദേവിക്ക് തോക്കെടുക്കേണ്ടി വന്നു.
തന്നെ പീഡിപ്പിച്ച ഉന്നത ജാതിക്കാരായ 22 പേരെ ഫൂലന്‍ ദേവി വെടിവെച്ചു കൊല്ലുകയായിരുന്നു. ഫൂലന്‍ ദേവിയുടെ ജീവിത ചരിത്രങ്ങള്‍ ഏറെയുണ്ട്. എന്നാല്‍, ഇന്ന് ആ പ്രതാപം ഒന്നുമില്ല. ഒരു കുടിലിലാണ് ഫൂലന്‍ ദേവിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ജീവിക്കുന്നത്.
Post Your Comments