NewsBusiness

പി.എഫില്‍ നിന്നും ഇനി എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിയ്ക്കാം… എങ്ങിനെയെന്നല്ലേ..

പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കി. ചികിത്സ ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ അംഗത്തിന്റെ സത്യവാങ്മൂലം മാത്രം മതിയാകും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ചികിത്സാ ആവശ്യങ്ങള്‍ക്കും ഇത് നടപ്പിലാക്കുമെന്ന് കേന്ദ്ര പി.എഫ് കമ്മീഷണര്‍ അറിയിച്ചു.

പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും വായ്പ എടുക്കുന്നതിനും അക്കൗണ്ട് നിര്‍ത്തലാക്കുന്നതിനും ഇപ്പോള്‍ പല രേഖകളും നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വീട് നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ വായ്പ എടുക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണം.

ഇതാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്. ഒരു സത്യവാങ്മൂലം മാത്രം നല്‍കിയാല്‍ ഇ.പി.എഫില്‍ നിന്നും ഇനി മുതല്‍ പണം കിട്ടും. ആധാറുമായി ബന്ധിപ്പിച്ചിരുന്നവര്‍ക്ക് ഒരു ഫോമും അല്ലാത്തവര്‍ക്ക് മറ്റൊരു ഫോമുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചികിത്സക്ക് വായ്പ എടുക്കുന്നതിന് ഇപ്പോള്‍ ഇളവ് നല്‍കിയിട്ടില്ല

ഓണ്‍ലൈന്‍ വഴി ഇ.പി.എഫ് പണം പിന്‍വലിക്കല്‍, പെന്‍ഷന്‍ തുക കണക്കാക്കല്‍ എന്നിവ വരുന്ന മേയ് മാസം മുതല്‍ നിലവില്‍ വരും. അപേക്ഷ ലഭിച്ച് മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിക്കുന്നതിനുള്ള പദ്ധതിയും ഉടന്‍ നിലവില്‍ വരും. അക്കൗണ്ടുകള്‍ ആധാര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇത് വേഗം നടപ്പിലാകുമെന്നും പി.എഫ് കമ്മീഷണര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button