KeralaNewsIndia

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരിൽ മലയാളി സൈനികനും

പാലക്കാട്: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികർ മരിച്ച സംഭവത്തിൽ മലയാളി സൈനികനും. പാലക്കാട് കേ‍ാട്ടായി കേ‍ാട്ടചന്തയില്‍ കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെയും മകന്‍ ശ്രീജിത്ത് (28) ആണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ശ്രീജിത്തും ഉണ്ടായിരുന്നു എന്നും ശ്രീജിത്ത് കെ‍ാല്ലപ്പെട്ടുവെന്നുമാണ് വീട്ടുകാര്‍ക്കു ലഭിച്ച വിവരം. എട്ടുവര്‍ഷം മുന്‍പ് കരസേനയില്‍ ചേര്‍ന്ന ശ്രീജിത്ത് കഴിഞ്ഞവര്‍ഷമാണ് കശ്മീരില്‍ എത്തിയത്. അടുത്തമാസം 10ന് അവധിക്ക് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയേ‍ാടെ എത്തുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button