മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും ബിജെപിക്കും മുന്നേറ്റം
മുംബൈ: മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും ബിഎംസിയിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും ബിജെപിയ്ക്കും മുന്നേറ്റം. ഉച്ചവരെയുള്ള വിവരമനുസരിച്ച് 90 സീറ്റുകളില്‍ ശിവസേനയും 54 സീറ്റുകളില്‍ ബിജെപിയുമാണ് മുന്നേറുന്നത്. ഫലം പുറത്തുവന്ന മൂന്നിടത്ത് ശിവസേന സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. കോണ്‍ഗ്രസ് 18 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) 10 സീറ്റുകളില്‍ മുന്നിലാണ്. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായാണ് ശിവസേനയും ബി.ജെ.പിയും സഖ്യത്തിലല്ലാതെ മത്സരിക്കുന്നത്. സംസ്ഥാനത്തെ പത്ത് നഗരസഭകളിലേക്കും 26 ജില്ലാ പരിഷത്തുകളിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments