നോയിഡ : നിയമവിരുദ്ധമായി 430 കിലോഗ്രാം സ്വര്‍ണ്ണം വില്‍പ്പന നടത്തിയവ്യവസായി അറസ്റ്റില്‍. നോയിഡ പ്രത്യേക വ്യവസായ മേഖലയില്‍ ശ്രീലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനി നടത്തിയിരുന്ന ഡല്‍ഹി പഞ്ചാബി ബാഗ് സ്വദേശിയായ ദേവാശിഷ് ഗാര്‍ഗ്(24) ആണ് അറസ്റ്റിലായത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം പ്രദേശവാസികള്‍ക്കിടയില്‍ നികുതി ഈടാക്കാതെ 430 കിലോഗ്രാം സ്വര്‍ണ്ണം വിറ്റഴിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച അറസ്റ്റിലായ ഇയാളെ ബുധനാഴ്ച രാവിലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതുമായി ബന്ധപ്പെട്ട് ദേവാശിഷിന്റെ അച്ഛന്‍ പ്രേം ചന്ദ്ര ഗാര്‍ഗ് ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കയറ്റുമതി ചെയ്യുന്നതിനുള്ള നികുതി രഹിത സ്വര്‍ണ്ണാഭരണങ്ങളാണ് ദേവശിഷ് കൈക്കലാക്കി പ്രദേശവാസികള്‍ക്ക് വിറ്റത്. 430 കിലോഗ്രാം സ്വര്‍ണ്ണത്തിന് 140 കോടിയോളം വിലമതിക്കുന്നതാണ്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കള്ളപ്പണം കണ്ടെത്തുന്നതിനായി ശ്രീ ലാല്‍ മഹല്‍ ലിമിറ്റഡിലും ഇവരുടെ വീട്ടിലും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയിരുന്നു. 12 ലക്ഷത്തിന്റെ പുതിയ 2000ന്റെ നോട്ടുകള്‍ ഉള്‍പ്പടെ 2.60 കോടിയുടെ കറന്‍സിയും 95 കിലോഗ്രാം സ്വര്‍ണ്ണവും വെള്ളിയും ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു.
സ്വര്‍ണ്ണം കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിങ് (കൊഫെപോസ) നിയമ പ്രകാരവും ദേവാശിഷിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു
Post Your Comments