ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുമേല്‍ യു.എസ് വിസ നിയന്ത്രണം ശക്തമാക്കാന്‍ ഒരുങ്ങുമ്പോള്‍ അഭയവുമായി യൂറോപ്യന്‍ യൂണിയന് എത്തുന്നു. ഇന്ത്യയില്‍നിന്നുള്ള കൂടുതല്‍ ഐ.ടി പ്രഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നു യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ പാര്‍ലമെന്റ് വിദേശകാര്യ സമിതി അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദഗ്ധരുടെ സേവനം യൂറോപ്പിനു അനിവാര്യമാണെന്നും സംഘത്തിനു നേതൃത്വം നല്കുന്ന ഡേവിഡ് മക്അലിസ്റ്റര്‍ പറഞ്ഞു.
Post Your Comments