KeralaNews

പള്‍സര്‍ സുനിയെ പൊക്കിയത് സി.ഐ.അനന്തലാല്‍ : കൊച്ചിയിലെ ക്വട്ടേഷന്‍കാരുടെ പേടി സ്വപ്നം : സി.ഐ അനന്തലാലിന് കേരളത്തിന്റെ കൈയ്യടി

കൊച്ചി : കൊച്ചിയിലെ പത്രക്കാര്‍ക്കും ക്വട്ടേഷന്‍കാര്‍ക്കും ഏറ്റവും സുപരിചിതനായ പോലീസുകാരിലൊരാളാണ് സെന്‍ട്രല്‍ സി.ഐ അനന്തലാല്‍. മാധ്യമ ഓഫീസുകളില്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുള്ള പ്രസ് റിലീസ് വരാത്ത ദിവസങ്ങള്‍ നന്നേ കുറവ്. സദാസമയം ജാഗ്രയോടെയിരിക്കുന്ന ഒരു പോലീസുകാരനും സഹപ്രവര്‍ത്തകരുമുള്ള സെന്‍ട്രല്‍ സ്റ്റേഷന്‍ വീണ്ടും തലക്കെട്ടുകളിലേക്ക് വരികയാണ്. പള്‍സര്‍ സുനിയെ കൊടുംഭീകരനെ കോടതിയില്‍ കയറി പൊക്കി പോലീസ് ജീപ്പിലിടാന്‍ അനന്തലാലും കൂട്ടരും കാണിച്ച ധൈര്യത്തിന് കൈയടിക്കുകയാണ് മലയാളികളും സോഷ്യല്‍മീഡിയയും. കൊച്ചി പോലീസ് ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചപ്പോള്‍ മുതല്‍ അനന്തലാലും അക്കൂട്ടത്തിലെ പ്രധാന അംഗങ്ങളിലൊരാളാണ്. ഷാഡോ പോലീസ് സംഘത്തിലായിരുന്നപ്പോള്‍ നിരവധി കൊടുംക്രിമിനലുകളെ അദേഹം അഴിക്കുള്ളിലാക്കി. ചേര്‍ത്തല സ്വദേശിയായ അനന്തലാലും സംഘവുമാണ് അഡീഷണല്‍ സിജെഎം കോടതിയില്‍നിന്ന് സുനിയെയും വിജീഷിനെയും പൊക്കിയത്. പ്രതികളെ ഏറ്റുമുട്ടല്‍ വഴി കീഴ്പ്പെടുത്തുന്നതില്‍ വിദഗ്ധനാണ് അനന്തലാല്‍. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി അടങ്ങിയ നിശാപാര്‍ട്ടി നടന്നപ്പോഴും ബോട്ടില്‍ രാത്രി പാര്‍ട്ടിയിലും പ്രതികളെ പിടികൂടാന്‍ അനന്തലാലിന്റെ സേവനവും ഉപയോഗിച്ചിരുന്നു. നിഷാന്തിനി ഐപിഎസ് ഉള്‍പ്പെടെയുള്ളവരുടെ വിശ്വസ്തനെന്ന പല പ്രമുഖ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച്ച സുനി എത്തിയാല്‍ ഉടന്‍ പിടികൂടണമെന്ന ഉദ്ദേശത്തോടെ മഫ്തിയിലായിരുന്നു കൂടുതല്‍ പോലീസ് എത്തിയത്. സിഐ അനന്തലാല്‍ ഉള്‍പ്പെടെയുള്ള ചിലര്‍ യൂണിഫോമിലും. എന്നാല്‍ സുനിയും കൂട്ടുകാരനും പോലീസിനെ വെട്ടിച്ച് കോടതിയില്‍ കയറിയതോടെ അനന്തലാല്‍ തന്നെ സുനിയെ പുറത്തിറക്കി ജീപ്പിലേക്ക് കയറ്റി.

shortlink

Post Your Comments


Back to top button