NewsIndia

യുപിയെ കസബില്‍ നിന്ന് മോചിപ്പിക്കണമെന്ന് അമിത് ഷാ; എതിരാളികളെ ഭീകരനോട് ഉപമിച്ച് ബിജെപി അധ്യക്ഷന്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വാക്പയറ്റ് രൂക്ഷമാകുന്നു. രാഷ്ട്രീയ എതിരാളികളെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനോട് ഉപമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇന്നത്തെ വെടിപൊട്ടിച്ചത്. സംസ്ഥാനത്തെ മുംബൈ ആക്രമണത്തിലെ ഭീകരനായ കസബില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കസബ് എന്നതുകൊണ്ട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ കസബ് സംസ്ഥാനത്ത് തുടരുന്നിടത്തോളം യുപിക്ക് വികസനമുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കസബില്ലാത്ത ഉത്തര്‍പ്രദേശിനെയാകും സംസ്ഥാനത്തെ ജനത്തിന് ലഭിക്കുകയെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ഖോരക്പൂരിലെ ചൗരി ചൗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button